അ​ടൂ​ര്‍: മി​നി ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച ശു​ചിമു​റി മാ​ലി​ന്യം തോ​ട്ടി​ലേ​ക്കു ത​ള്ളി​യ ലോ​റി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ. ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​മ്പ​മ​ണ്‍ മു​ട്ടം കോ​ള​നി​യി​ല്‍ അ​നി​ലാ(32)​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട​ക്ക​ട​ത്തു​കാ​വ് പോ​ക്കാ​ട്ട് കാ​വി​ന് സ​മീ​പം ക​ല്ല​രി​ക്ക​ല്‍​പ്പടി-​കീ​ഴേ​തി​ല്‍​പ്പ​ടി തോ​ട്ടി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. സി​ഐ ശ്രീ​കു​മാ​റും എ​സ്‌​ഐ വി​പി​ന്‍ കു​മാ​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്.