കളഞ്ഞുകിട്ടിയ സ്വർണത്താലി ഉടമസ്ഥയ്ക്കു കൈമാറി
1298675
Wednesday, May 31, 2023 2:33 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് റോഡിൽ നിന്നു ലഭിച്ച സ്വർണത്താലി ഉടമസ്ഥയെ കണ്ടെത്തി പത്തനംതിട്ട പോലീസ് തിരികെ ഏല്പിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജയരാജനാണ് സ്വർണത്താലി കളഞ്ഞുകിട്ടിയത്.
അദ്ദേഹം ഇത് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥയെ കണ്ടെത്തി സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈമാറി.