നാഷണൽ സ്കൂൾ 3ഡി തിയറ്റർ ഉദ്ഘാടനം ചെയ്തു
1298672
Wednesday, May 31, 2023 2:33 AM IST
വാഴമുട്ടം: നാഷണല്‍ യുപി സ്കൂളിലെ 3ഡി തിയറ്റര്‍ കെ.യു. ജനീഷ് കുമാര്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ആദ്യത്തെ ത്രിഡി തിയറ്ററാണ് നാഷണല്‍ എഡ്യു തിയറ്റര്‍. കുട്ടികള്‍ക്കായി ശാസ്ത്ര ചരിത്ര വിദ്യാഭ്യാസ ഡോക്കുമെന്ററികളും പൂര്‍വ വിദ്യാർഥി ഉന്മേഷ് പൂങ്കാവിന്റെ സിനിമാഗാനവും പ്രദര്‍ശിപ്പിച്ചു.
പിന്നണി ഗായകന് അനു വി. കടമ്മനിട്ട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രസന്ന രാജൻ, പഞ്ചായത്ത് മെംബർമാരായ ഗീതാ കുമാരി, രാജി സി. ബാബു, പിടിഎ പ്രസിഡന്റ് ഫാ. ബിനു കെ. ബാബു, മാനേജർ രാജേഷ് ആക്ലേത്ത്, പി.എസ്. ബാബു, മോഹനൻ പിള്ള, പ്രമോദ് കുമാർ, ജ്യോതിസ്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വാ എന്നിവർ പ്രസംഗിച്ചു.