മൈലപ്രയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
1298337
Monday, May 29, 2023 10:08 PM IST
മൈലപ്ര: ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇന്നു നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എൽപി സ്കൂളാണ് വോട്ടെടുപ്പ് കേന്ദ്രം.
ജെസി വർഗീസ് (യുഡിഎഫ്), ഷെറിൻ ബി. ജോസഫ് (എൽഡിഎഫ്), റിൻസി രാജു (എൻഡിഎ) എന്നിവരാണ് മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുകൂടിയായിരുന്ന വാർഡ് മെംബർ ചന്ദ്രിക സുനിലിന്റെ നിര്യാണത്തെത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണൽ നാളെയാണ്. 772 വോട്ടർമാരാണ് ആകെയുള്ളത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. നാളെ രാവിലെ മൈലപ്ര പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പ് കേന്ദ്രമായ സ്കൂളിനും വാർഡു പരിധിയിലെ മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി നൽകിയിരിക്കുകയാണ്.