കുട്ടികള്‍ക്ക് കൈത്താങ്ങായി ബോധന
1298336
Monday, May 29, 2023 10:08 PM IST
തിരുവല്ല: തിരുവല്ല അതിരൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ബോധനയുടെ ആഭിമുഖ്യത്തില്‍ 25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായനിധി ഉദ്ഘാടനം ചെയ്തു. അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബോധനയുടെ പ്രവര്‍ത്തന മേഖലയായ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 400 കുട്ടികള്‍ക്ക് 6,000 രൂപ വീതം സഹായനിധിയിലൂടെ നല്കി.
1992 മുതല്‍ ബോധനയില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ്് പ്രോഗാം നിലവിലുണ്ട്. സ്വദേശത്തും വിദേശത്തുമായുള്ള സുമനസുകളുടെ സഹായത്താലാണ് പദ്ധതി നടത്തിവരുന്നത്. ബോധന ഡയറക്ടര്‍ ഫാ. സാമുവേല്‍ വിളയില്‍ പദ്ധതി വിശദീകരണം നടത്തി. മാത അമൃതാനന്ദമയി മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ പ്രഭാഷണം നടത്തി.
സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയ മാത്യൂസ്, ഹെഡ്മാസ്റ്റര് ഷാജു മാത്യു കൂളിയാട്ട്, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.