പുഷ്പഗിരി നഴ്സിംഗ് കോളജിൽ പൂർവ വിദ്യാർഥി സംഗമം
1298335
Monday, May 29, 2023 10:08 PM IST
തിരുവല്ല: പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിലെ പൂർവ വിദ്യാർഥി സംഗമം 31നു രാവിലെ പത്തിന് പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടക്കും.
പുഷ്പഗിരി സ്ഥാപനങ്ങളുടെ സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിക്കും. കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. ഓൺലൈൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected].
അവശനിലയില്‍ കണ്ട വയോധികനെ
കരുണാലയത്തില്‍ എത്തിച്ചു
പുല്ലാട്: പുല്ലാട് ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാവിലെ മുതല്‍ അവശനിലയില്‍ കാണപ്പെട്ട വയോധികനെ കാരുണ്യ ഹെല്‍ത്ത് ഫൗണ്ടേഷന് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റർ അംഗങ്ങള്‍ കിടങ്ങന്നൂര്‍ കരുണാലയത്തില്‍ എത്തിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശിയാണെന്നും കെ.കെ. കുര്യന് എന്നാണു തന്റെ പേരെന്നും ഇദ്ദേഹം പറഞ്ഞു. ജിജു സാമുവല്‍, ശശി ആളൂക്കാരന്‍, മനു രാമചന്ദ്രന്, മനീഷ്, ജെയസണ്‍ ജോസ്, വി.ടി. അശ്വതി, സിന്ധു രാജ്, സനല്‍ദാസ്, രതീഷ് കുഞ്ഞുമോന് എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായി.