പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു
1298331
Monday, May 29, 2023 10:08 PM IST
കോന്നി: കൂടൽഗവൺമെന്റ് എൽപി സ്കൂളിനു ഇനി പുതിയ മുഖം. സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം കെ. യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രീ സ്കൂളിൽ മനോഹരമായ ചിത്രങ്ങളും നിർമിതികളും ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിട്ടള്ളത്. വിമാനവും ഗുഹകളും കൃത്രിമ വെള്ളച്ചാട്ടവുമൊക്കെ ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിന്റെ മതിലിൽ രാക്ഷസൻ പാറയുടെ ചിത്രം വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സ്മാർട്ട് ക്ലാസ് മുറി സൗകര്യവും സ്കൂളിനുണ്ട്.
ഉദ്ഘാടന യോഗത്തിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ്് അനിൽ കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആശ സജി, ഷാൻ ഹുസൈൻ, കോന്നി എഇഒ സന്ധ്യ, സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു അലക്സണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.