പ്രബന്ധരചന മത്സര വിജയികൾ
1298299
Monday, May 29, 2023 9:34 PM IST
തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ പത്തനംതിട്ട ജില്ല കമ്മിറ്റ എം.പി. വീരേന്ദ്രകുമാറിന്റെ അനുസ്മരണാർഥം സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല പ്രബന്ധരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
കോഴിക്കോട്, മേപ്പയ്യൂർ, ഗവൺമെന്റ് വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനി ആർ. കൃഷ്ണേന്ദു ഒന്നാം സ്ഥാനവും തൊടുപുഴ, ഡി പോൾ പബ്ലിക് സ്കൂളിലെ വി. എസ്. അശ്വതി രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കോ -ഓർഡിനേറ്റർ റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു.