മാലിന്യമുക്ത കേരളം പദ്ധതി: പരിശോധന നടത്തി
1298298
Monday, May 29, 2023 9:34 PM IST
പത്തനംതിട്ട: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ടീം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള 45 വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഗവ.ഐടിഐ യിലും പരിശോധന നടത്തി.
12 വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 64 കിലോ നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
നിയമ ചട്ടലംഘനത്തിനെതിരായ നടപടിക്കായി പിടിച്ചെടുത്ത സാധനങ്ങള്‍, മഹസര്‍ എന്നിവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഗവ.ഐടിഐ യില്‍ പരിശോധന നടത്തിയതില്‍ പ്ലാസ്റ്റിക്കുകളും ഭക്ഷണ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നതായി പ്രിന്സിപ്പലിന്റെശ്രദ്ധയില്പെടുത്തി. ജൂണ്‍ അഞ്ചിന് ഐടിഐ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.