കുടുംബശ്രീ ജില്ലാ കലോത്സവം; റാന്നി അങ്ങാടി സിഡിഎസിന് കിരീടം
1298297
Monday, May 29, 2023 9:34 PM IST
പത്തനംതിട്ട: കുടുംബശ്രീ ജില്ലാതല കലോത്സവം 'അരങ്ങ് 2023 ഒരുമയുടെ പലമ'യില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ല്‍ പരം സ്റ്റേജ് ഇതര പരിപാടികളിലും 58 സിഡിഎസുകളിൽ നിന്നായി 300 ഓളം കാലാകാരികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. അരങ്ങിന്റെ സംസ്ഥാന തല മത്സരങ്ങള്‍ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തൃശൂരില്‍ നടക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരനും സമ്മാനദാനം മുന്‍സിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈനും നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അജോമോന്‍, കുടുംബശ്രീ ജില്ല മിഷന് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, അസിസ്റ്റന്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി. ഇന്ദു, അസിസ്റ്റന്റ് ജില്ല മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, പത്തനംതിട്ട സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി എന്നിവര്‍ പ്രസംഗിച്ചു.