മാര്‍ത്തോമ്മ കോളജില്‍ സിവില്‍ സർവീസസ് അക്കാഡമി
1298296
Monday, May 29, 2023 9:34 PM IST
തിരുവല്ല: മാര്‍ത്തോമ്മ കോളജും പിആർഇപി അക്കാഡമിയും സംയുക്തമായി നടത്തുന്ന സിവില്‍ സർവീസസ് അക്കാഡമിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ നിര്‍വഹിച്ചു.
ശാന്തിസ്വരൂപ് ഭട്നഗര്‍ പ്രൈസ് ജേതാവ് ഡോ. ജോർജ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിന്‍സിപ്പൽ ഡോ. വർഗീസ് മാത്യു, അക്കാഡമി ഡയറക്ടര്‍ ഡോ. ജോര്‍ജ് മാത്യു, ഡോ. എബി തോമസ് വാരിക്കാട്, ഡോ. മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.
അക്കാഡമിയിലെ പരിശീലനം വിദ്യാർഥികള്‍ക്കും കോളജിന്റെ സമീപ പ്രദേശങ്ങളിലുള്ള ഉദ്യോഗാർഥികള്‍ക്കും സിവില്‍ സർവീസ് പരിശീലനത്തിനും നൈപുണ്യ വികസനത്തിനും ഉതകും.