ആർഡി ഓഫീസ് മാർച്ച് നടത്തി
1298295
Monday, May 29, 2023 9:34 PM IST
തിരുവല്ല: കാർഷികമേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ചും നെല്ലിന്റെ സംഭരണ വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും നെല്ല് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവല്ല ആർഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും സത്യഗ്രഹ സമരവും അപ്പർ കുട്ടനാട് കർഷകസംഘം പ്രസിഡന്റ് സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു. കുട്ടനാട് നെൽകർഷക സമിതി കൺവീനർ സോണിച്ചൻ കുട്ടനാട്, സെക്രട്ടറി പി.ആർ. സതീശൻ, കുഞ്ഞുകോശി പോൾ, ആർ. ജയകുമാർ, ജെനു മാത്യു, അരുൺ പ്രകാശ്, മാത്യു തോമസ്, സണ്ണി തോമസ്, വിനോദ് കോവൂർ, ഈപ്പൻ കുര്യൻ, സൂസമ്മ പൗലോസ്, സൂസൻ വറുഗീസ് തുടറങ്ങിയവർ പ്രസംഗിച്ചു.