കേന്ദ്രനിയമത്തിൽ മാറ്റം വരുത്തണം; എൽഡിഎഫ് മാർച്ച് നടത്തി
1298293
Monday, May 29, 2023 9:34 PM IST
റാന്നി: വന്യമൃഗ ആക്രമണത്തിനെതിരേ ജനകീയ പ്രതിരോധം ഉയർത്തി എൽഡിഎഫ് മാർച്ച്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് കേന്ദ്ര വനം നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനുംഭീഷണിയായ കാട്ടു മൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ റാന്നി വനം ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറിമാരായ എം. എസ്. രാജേന്ദ്രൻ, ടി. എൻ. ശിവൻകട്ടി,കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി , ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, ലത മോഹനൻ, വൈസ് പ്രസിഡന്റ്് പി. എസ്. സതീഷ് കുമാർ , ഏബ്രഹാം കുളമട, പാപ്പച്ചൻ കൊച്ചുമേപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.