ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം; സർക്കാർ അനാസ്ഥ കാട്ടുന്നെന്ന് ഫ്രാൻസിസ് ജോർജ്
1298292
Monday, May 29, 2023 9:34 PM IST
വടശേരിക്കര: ജനവാസമേഖലയിലെ വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ അനാസ്ഥ കാട്ടുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്.
വന്യജീവി ആക്രമണങ്ങളെത്തുടർന്നു ജനവാസ മേഖലയിലുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥയ്ക്കു പരിഹാരം കാണണമെന്നും പ്രശ്നക്കാരായി മാറുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നിയോജക മണ്ഡം കമ്മിറ്റി വടശേരിക്കര റേഞ്ച് ഓഫീസിനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലയിൽ സ്വൈരവിഹാരം നടത്തിവരുന്ന വന്യജീവി ആക്രമണം തടയുന്നതിൽ വനം വകുപ്പ് തികഞ്ഞ അലംഭാവവും നിഷേധാത്മക നിലപാടുമാണ് സ്വീകരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വന്യമൃഗങ്ങളെ ഭയന്നു ജനങ്ങൾക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. നാളെ മുതൽ കുട്ടികളെ സ്കൂളുകളിലേക്ക് സുരക്ഷിതരായി അയയ്ക്കാനാകുമോയെന്ന ഭയത്തിലാണ് രക്ഷിതാക്കൾ.
കേരളത്തിലെ മലയോരമേഖലകളിൽ മാത്രമല്ല നാട്ടിൻപുറത്തും പട്ടണങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങി മനുഷ്യജീവനും സ്വത്തുക്കളും അപഹരിക്കുന്ന സ്ഥിതി എത്തിയിരിക്കുന്നു. ഇത് അവസാനിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി. കെ.ജോൺ, ജോൺ കെ. മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ഉന്നത അധികാര സമിതി അംഗങ്ങളായ ബാബു വർഗീസ്, ഡോ. ജോർജ് വർഗീസ് കൊപ്പാറ, സംസ്ഥാന ജനറൽ സെക്രട്റിമാരായ ജോർജ് മാത്യു റോയി ചാണ്ടപ്പിള്ള, ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ വൈ. രാജൻ, ജോസ് കൊന്നപ്പാറ, രാജീവ് താമരപ്പള്ളി, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്് അക്കാമ്മ ജോൺസൺ, കെടിയുസി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺസൺ കുര്യൻ, ജേക്കബ് ജോർജ് കുറ്റിയിൽ, വർഗീസ് ചള്ളക്കൻ, സാംകുട്ടി അയ്യക്കാവിൽ, ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ, കെ. പി. തോമസ് എന്നിവർ പ്രസംഗിച്ചു.