പ്രസ്താവനകൾ അല്ല, ഇനി വേണ്ടത് പ്രവൃത്തി
1298291
Monday, May 29, 2023 9:34 PM IST
പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്ത ഇടപെടലുകൾ ജില്ലാ ഭരണകൂടം തയാറാകണമെന്ന് ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
പ്രസ്താവനകൾ നടത്തിയിട്ടു കാര്യമില്ല. ജനങ്ങളുടെ ആശങ്കകൾക്കു പരിഹാരമായി നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അമർച്ച ചെയ്യാൻ ജില്ലാ കളക്ടർക്ക് അധികാരമുള്ളതാണ്.
ഇതു പ്രയോഗിക്കാൻ തയാറാകുകയാണ് വേണ്ടത്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഉറപ്പു നൽകിയെങ്കിൽ മാത്രമേ നിലവിലെ ആശങ്കകൾ നീങ്ങുകയുള്ളൂവെന്നും ബാബു ജോർജ് അഭി്രായപ്പെട്ടു.
വന്യമൃഗശല്യം: എംപിയുടെ
സത്യഗ്രഹം ഇന്ന് റാന്നിയില്‍
പത്തനംതിട്ട: വന്യമൃഗ ശല്യത്തില്‍ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും കാര്‍ഷിക വിളകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി ഇന്ന് റാന്നി - ഇട്ടിയപ്പായില് ഏകദിന ജനകീയ സത്യഗ്രഹ മരം നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന സത്യാഗ്രഹം വൈകുന്നേരം അഞ്ചിന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ജനവാസ മേഖലകളിലെ വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യം മൂലം ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാനോ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുവാനോ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇതിനു പരിഹാരം കാണുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗഹമെന്ന് എംപി പറഞ്ഞു.