ടെക്നോ കൾച്ചറൽ മാനേജ്മെന്റ് ഫെസ്റ്റ്
1298077
Sunday, May 28, 2023 10:54 PM IST
പത്തനംതിട്ട: അടൂർ ശ്രീനാരായണ ഇൻസ്റ്ിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളെ നാഷണൽ ടെക്നോ കൾച്ചറൽ മാനേജ്മെന്റ്് ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽപറഞ്ഞു. ടെക്നിക്കൽ ഇവന്റ്സ്, സ്പോർട്ട്, കൾച്ചറൽ ഇവന്റ്സ് എന്നിങ്ങനെ അന്‍പതിൽ പരംപരിപാടികൾ വിദ്യാർഥികൾ സംഘടിപ്പിക്കും. കൂടാതെ വിദ്യാർഥികളുടെ അതിന്യൂതന സാങ്കേതിക വിദ്യയുടെ പ്രോജക്ട് എക്സിബിഷനും നടത്തും.
ഫെസ്റ്റിന്റെ ലാഭവിഹിതം അകാലത്തിൽ പൊലിഞ്ഞ അംജിത്തിന്റ ഓർമയ്ക്ക് വാർഷിക എൻഡോമെന്റായി മികച്ച പഠനനിലവാരമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അക്കാഡമിക് കോ-ഓർഡിനേറ്റർ പ്രഫ. രാധാകൃഷ്ണൻ നായർ, ടെക്ഫെസ്റ്റ് സ്റ്റാഫ് കൺവീനർ അസിസ്റ്റന്റ് പ്രഫ. ബാഞ്ചോ സി. ബാബു, സ്റ്റുഡന്റ് കൺവീനർ നിഖേത് എസ്. കുമാർ, സ്റ്റുഡന്റ് ജോയിന്റ് കൺവീനർ ഗ്രിഗറി ചെറിയാൻ എന്നിവർ പങ്കെടുത്തു.