സമീപവാസി മരങ്ങൾ മുറിച്ചതായി പരാതി
1297522
Friday, May 26, 2023 10:55 PM IST
പത്തനംതിട്ട: പട്ടികജാതി കുടുംബത്തിന്റെ താമസമില്ലാത്ത ഭൂമിയിലെ മരങ്ങൾ സമീപവാസി അനധികൃതമായി മുറിച്ചു മാറ്റിയതായി പരാതി. ഏനാദിമംഗംലം ഇളമണ്ണൂർ കാവിന്റെ പടീറ്റതിൽ ഗിരിജയുടെ വസ്തുവിലെ മരങ്ങളാണ് സമീപവാസി മറിച്ചു മാറ്റുന്നതായി പരാതി ഉയർന്നത്. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെയാണ് തേക്കു മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ഗിരിജയുടെ മക്കളായ അതുല്യയും അനന്തുവും പത്രസമ്മേളനത്തിൽ പറഞ്ഞു.
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഏറെനാളുകളായുണ്ട്. ഇത സംബന്ധമായ പരാതികളിൽ തങ്ങൾക്ക് പഞ്ചായത്തിൽ നിന്നോ പോലീസിൽ നിന്നോ നീതി ലഭിച്ചിട്ടില്ലെന്നും അതുല്യയും അനന്തുവും പറഞ്ഞു. ഏറ്റവുമൊടുവിൽ പട്ടികജാതി കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ബന്ധപ്പെട്ടവരെ തെളിവെടുപ്പിനായി വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരം മുറിച്ചുമാറ്റിയിരിക്കുന്നത്.
തങ്ങുടെ ഉടമസ്ഥതയിലുള്ള 5.75 സെന്റ് വസ്തുവിൽ മരങ്ങളുള്ളതിന്റെ കന്പുകൾ വർഷാവർഷം മുറിച്ചു നൽകാറുണ്ടെന്നും ഇവർ പറഞ്ഞു.
സമീപവാസിക്ക് യാതൊരു ശല്യവും നിലവിൽ ഇല്ല. ചില മരങ്ങൾ പകുതി മുറിച്ച് മാറ്റിയ നിലയിലാണ്. തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചനിലയിലാണെന്നും ഇവർ കുറ്റപ്പെടുത്തി.