എംസിഎ പ്രവർത്തനോദ്ഘാടനം നാളെ
1297512
Friday, May 26, 2023 10:52 PM IST
മല്ലപ്പള്ളി: മലങ്കര കാത്തലിക് അസോസിയേഷൻ മല്ലപ്പള്ളി മേഖലാതല പ്രവർത്തനപരിപാടികളുടെ ഉദ്ഘാടനവും അല്മായ സംഗമവും "കനിവ് -2023' നാളെ 2.30ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.
ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. മാത്യു ടി. തോമസ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. എംസിഎ മല്ലപ്പള്ളി മേഖല പ്രസിഡന്റ് മോൻസി വർഗീസ് അധ്യക്ഷത വഹിക്കും.
എംസിവൈഎം യുവതി സംഗമം
കടന്പനാട്: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് മാവേലിക്കര ഭദ്രാസനം കടന്പനാട് വൈദികജില്ല യുവതി സംഗമം ഇന്നു രാവിലെ ഒന്‍പതു മുതൽ കടന്പനാട് പള്ളിയിൽ നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്യും. ഫാ. സ്കോട്ട് സ്ലീബ, കെസിവൈഎം സംസ്ഥാന സെക്രട്ടറി സിജി ബൈജു എന്നിവർ പ്രഭാഷണം നടത്തും.
സൗജന്യപരിശീലനം
പത്തനംതിട്ട: എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പേപ്പര്‍കവര്‍, എന്‍വലപ്, ഫയല്‍ എന്നിവയുടെ സൗജന്യ നിർമാണ പരിശീലനത്തിന് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.