അഞ്ച് റാങ്കിന്റെ തിളക്കത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ്
1297510
Friday, May 26, 2023 10:52 PM IST
കോഴഞ്ചേരി: എംജി സർവകലാശാലയുടെ വിവിധ പരീക്ഷകളിലായി കോഴഞ്ചേരി സെന്റ് തോമസ് കോളജിന് അഞ്ച് റാങ്കുകൾ.
ബിഎ ചരിത്രത്തിൽ മീനാക്ഷി ബിനു മൂന്നാം റാങ്കും ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ വിന്‍സി എം. തോമസ്, എഞ്ചല്‍ അന്ന ഏബ്രഹാം, മന്നാസ് തോമസ് മനോജ് എന്നിവര്‍ യഥാക്രമം അഞ്ച്, ഏഴ്, ഒന്‍പത് റാങ്കുകളും ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ സുബിത് ചെറിയാന് ചാക്കോ ഒന്‍പതാം റാങ്കും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ
എന്‍ട്രി ഹോം
ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: സംസ്ഥാന വനിത-ശിശു വികസനവകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് കോന്നി ടിവിഎം ആശുപത്രി അങ്കണത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ട്രി ഹോം ആരംഭിക്കുന്നത്. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. വനിതാ-ശിശു വികസനവകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക പദ്ധതി വിശദീകരണം നടത്തും.