ലോക എമർജൻസി ദിനത്തിൽ നൂതന പദ്ധതികളുമായി മുത്തൂറ്റ് ആശുപത്രി
1297300
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: ലോക എമർജൻസി ദിനാചരണത്തിന്റെ ഭാഗമായി കോഴഞ്ചേരി എംജിഎം, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രികൾ സംയുക്തമായി റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള മുത്തൂറ്റ് ഹെൽത്ത് കെയർ പദ്ധതിക്ക് 27നു തുടക്കം കുറിക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10.30ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം രമേശ് പിഷാരടി, പ്രമോദ് നാരായൺ എംഎൽഎ, മുത്തൂറ്റ് ആശുപത്രി ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ് എന്നിവർ ചേർന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലുംപെടുന്നവരെ ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്ടറുടെ സേവനവും ലഭ്യമായ ആംബുലൻസുകളുടെ സഹായത്തോടെ എത്രയും വേഗം ആശുപത്രിയിലേക്കു മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാൻസ്ഫർ മെഡിസിൻ പ്രോഗ്രാം ഏറ്റെടുക്കുന്നത്.
സ്കൂൾതലം മുതൽ സമൂഹത്തിലെ വിവിധ മേഖലകളിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി ബേസിക് ലൈഫ് സപ്പോർട്ട് പഠിപ്പിക്കുന്നതിനായി എമർജൻസി മെഡി ക്കൽ ടെക്നീഷൻ കോഴ്സ് ആശുപത്രിയിൽ ആരംഭിക്കുകയാണ്.
എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് തോമസ്, മാർക്കറ്റിംഗ് ഹെഡ് സുജിത് ബെൻ, ബിസിനസ് ഡവലപ്മെന്റ് മാനേജർ വിപിൻ കെ. ടോം, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഷിജു വി. രാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.