ഏഴില്ലം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
1297049
Wednesday, May 24, 2023 10:49 PM IST
റാന്നി: മാതൃകാപരമായ പദ്ധതിയാണ് ക്നാനായ സമുദായം ഏറ്റെടുത്തിരിക്കുന്ന ഏഴില്ലം ഭവനദാനമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. റാന്നി മോതിരവയലില്‍ ക്നാനായ സമുദായത്തിന്റെ നേതൃത്വത്തിലുള്ള ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ, സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം, ഫാ. വി.എ. ഏബ്രഹാം, റോയി മാത്യു കോര്‍ എപ്പിസ്കോപ്പ, ഫാ. ഏലിയാസ് ഇലവങ്കുളം, ജേക്കബ് തോമസ് മറ്റക്കാട്, ആലിച്ചന്‍ ആറൊന്നില്‍, ടി.സി. തോമസ് തോപ്പില്‍, വില്ലി വാടാമറ്റം, സാബു കണ്ണാട്ടിപ്പുഴ, ഉതുപ്പാൻ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.