വെബിനാർ 26ന്
1297047
Wednesday, May 24, 2023 10:49 PM IST
പത്തനംതിട്ട: കേരള കോൺഗ്രസ്-എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ 26ന് വൈകുന്നേരം ആറു മുതൽ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളെക്കുറിച്ച് വെബിനാർ നടത്തും.
മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
ജീജാസിംഗ് (സിവിൽസ്), സാജു ജോസഫ് (അയർലൻഡ് ആൻഡ് കാനഡ), ബെൻസൺ തോമസ് (യുഎഇ), മാത്യു ജെയിംസ് (യുകെ), ജെസ്വിൻ ജോസ് (ജർമനി), ഐ.ബി. ഇഗ്നേഷ്യസ് മാത്യു( ഓസ്ട്രേലിയ), ഡോ. മിലിന്ദ് തോമസ് (എൻട്രൻസ് പരീക്ഷകൾ) എന്നിവർ നേതൃത്വം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25ന് മുമ്പ് കൺവീനർ സജിൻ സ്കറിയയുടെ 97781 96937 നന്പരിൽ രജിസ്റ്റർ ചെയ്യണം.