അടൂരിൽ ദേശീയ സെമിനാർ നടത്തി
1297046
Wednesday, May 24, 2023 10:49 PM IST
അടൂർ: ലൈഫ് ലൈൻ ആശുപത്രിയുടെ ഗൈനക്കോളജി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗൈനക്കോളജിസ്റ്റുകളുടെയും പ്രസവ ചികിത്സകരുടെയും നാഷണൽ കോൺഫറൻസ് "ഫീറ്റോലൈഫ് 2023' അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ നടത്തി. പ്രമുഖ ഗൈനക്കോളജിസ്റ്റും കേരള ഫെഡറേഷൻ ഓഫ് ഗൈനക്കോളജിസ്റ്റ് ആൻഡ് ഒബ്സ്റ്റട്രീഷ്യൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. അശ്വത്കുമാർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീലത നായർ, ഡോ. സിറിയക് പാപ്പച്ചൻ, ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. ബി. പ്രസന്നകുമാരി, ഡോ. അശ്വത് കുമാർ, ഡോ. രാമലിംഗം തുടങ്ങിയവർ പ്രസംഗിച്ചു.
വന്ധ്യത, വന്ധ്യതാ നിവാരണത്തിനുള്ള ലാപറോസ്കോപ്പി, അപകടസാധ്യതയുള്ള ഗർഭധാരണം, ജനിതക വൈകല്യങ്ങൾ തുടങ്ങിയുള്ള വിഷയങ്ങളിൽ കോൺഫറൻസ് ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 200ഓളം വിദഗ്ധ ഡോക്ടർമാർ കോൺഫറൻസിൽ പങ്കെടുത്തു.