കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന് 22.19 കോടിയുടെ ബജറ്റ്
1282134
Wednesday, March 29, 2023 10:34 PM IST
പുല്ലാട്: കേന്ദ്ര ധനകാര്യകമ്മീഷന് ഗ്രാന്റ്് ഉള്‍പ്പെടെ പദ്ധതിവിഹിതമായ 4.9 കോടി രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 17.29 കോടി രൂപയും ചേര്‍ത്ത് 22.19 കോടി രൂപയുടെ ബജറ്റാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉണ്ണി പ്ലാച്ചേരി അവതരിപ്പിച്ചത്.
ഓട്ടിസം നിര്‍ണയ സെന്റര്‍, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ഉള്‍പ്പെടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ബജറ്റെന്ന് വൈസ് പ്രസിഡന്റ്് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.