അടൂര്‍: കെഐപി കനാലില്‍ വിമുക്തഭടനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം അറുകാലിക്കല്‍ ഈസ്റ്റ് അശോകഭവനം വിനോദ് കുമാറി(52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതിന് മലമേക്കര ഭാഗത്ത് കനാലില്‍ കുറ്റിച്ചെടിയില്‍ തങ്ങി നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മൃതദേഹം മാറ്റി.