കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതിദിനാചരണം 31ന്
1280544
Friday, March 24, 2023 10:42 PM IST
പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ 15-ാമത് സ്മൃതിദിനം 31ന് ആചരിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒന്പതിനു കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. 9.30നു സ്കൂൾ വിദ്യാർഥികൾക്കുള്ള കഥ, കവിത, ചിത്രരചന മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 1.30ന് കവി മുരുകൻ കാട്ടാക്കട കവിയരങ്ങ് ഉദ്ഘാടനം ചെയ്യും.
അഞ്ചിനു നാടകകലാകാരൻ മനോജ്സുനിയും സംഘവും അവതരിപ്പിക്കുന്ന ക്ലൗൺഷോ. ആറിന് കടമ്മനിട്ട സ്മൃതി സമ്മേളനവും പുരസ്കാരസമർപ്പണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാര ജേതാവ് പ്രഭാവർമയ്ക്കു കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. ബേബി പുരസ്കാരം സമർപ്പിക്കും. രവിവർമതമ്പുരാൻ മുഖ്യപ്രഭാഷണവും മുരുകൻ കാട്ടാക്കട കടമ്മനിട്ട സ്മൃതി സന്ദേശവും നല്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കടമ്മനിട്ട രഘുകുമാർ എന്നിവരെ യോഗത്തിൽ ആദരിക്കും.
കടമ്മനിട്ട ഫൗണ്ടേഷൻ ഭാരവാഹികളായ വി.കെ. പുരുഷോത്തമൻ പിള്ള, ഡോ. എം.ആർ. ഗീതാദേവി, ആർ. കലാധരൻ, ബാബു ജോൺ, ബിനു ജി. തമ്പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.