അമ്മയെ മർദിച്ച കേസിൽ മകനെ പിടികൂടി
1278639
Saturday, March 18, 2023 10:34 PM IST
പത്തനംതിട്ട: മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിൽ മകനെ പെരുനാട് പോലീസ് പിടികൂടി.
അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മർദനമേറ്റ സംഭവത്തിൽ മകൻ രഞ്ജിത്താ(40)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമർദനമേറ്റത്.
എസ്ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ കൊച്ചുകുളത്തുനിന്നു രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.