സംസ്കാര സാഹിത്യ പുരസ്കാരം പ്രഭാവർമയ്ക്ക് സമ്മാനിച്ചു
1549674
Tuesday, May 13, 2025 6:55 PM IST
പാരിപ്പള്ളി : സംസ്കാരയുടെ ആറാമത് പി.കെ.സുകുമാരകുറുപ്പ് സ്മാരക സാഹിത്യ പുരസ്കാരം പ്രഭാവർമയ്ക്ക് സമ്മാനിച്ചു. പാരിപ്പള്ളി സംസ്കാര ഹാളിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും ഗുരുപ്രസാദ് അയ്യപ്പൻ രൂപകല്പന ചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും ചലച്ചിത്രനടനും എഴുത്തുകാരനുമായ പ്രേംകുമാർ പുരസ്കാരം സമ്മാനിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ.എം.ബാബ പി.കെ.സുകുമാരകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കാര പ്രസിഡന്റ് ബി.ജയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്കാര സെക്രട്ടറി എസ്.അജിത് കുമാർ, സംസ്കാര കലാക്ഷേത്രം ഡയറക്ടർ എസ്.പ്രസേനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടന്ന് സംസ്കാര കുടുംബോത്സവം ആരവം 2025 മെഗാ സ്റ്റേജ്ഷോ അവതരിപ്പിച്ചു.