കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന നടത്തി
1549454
Saturday, May 10, 2025 6:24 AM IST
കൊല്ലം: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ പശ്ചാത്തലത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് റെയിൽവേ പോലീസ് , ആർപിഎഫ്, കേരള പോലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.
സ്റ്റേഷനിലെ പാഴ്സൽ കൗണ്ടറുകൾ, പാഴ്സലുകൾ, പ്രധാന പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ പരിസരം, നിർത്തിയിട്ട ട്രെയിനുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സുരക്ഷയുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആർപിഎഫ് അധികൃതർ അറിയിച്ചു.