വൈസ് മെൻസ് ക്ലബ് ഓഫ് ക്വയിലോൺ ; സുവർണ ജൂബിലി സമാപന സമ്മേളനം നാളെ
1549451
Saturday, May 10, 2025 6:13 AM IST
കൊല്ലം: വൈസ് മെൻസ് ക്ലബ് ഓഫ് ക്വയിലോണിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ വൈകുന്നേരം ആറിന് കൊല്ലം സീ പാലസ് ഹോട്ടലിൽ നടക്കും. മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.മുകേഷ് എംഎൽഎ, മേയർ ഹണി ബെഞ്ചമിൻ, വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ ക്ലബിന്റെ മെഗാ പ്രോജക്ടായ 50 പാലിയേറ്റീവ് ബെഡുകളുടെ വിതരണോദ്ഘാടനം വൈസ്മെൻ ഇന്റർ നാഷണൽ പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ നിർവഹിക്കും.
പത്രസമ്മേളനത്തിൽ വൈസ് മെൻ ക്ലബ് ഭാരവാഹികളായ ഇഖ്ബാൽ മുഹമ്മദ്, വി. അഭിലാഷ്, യു.സി.ആരിഫ്, ഓസ്റ്റിൻ ഡഗ്ലസ് ,നരേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.