പാരിപ്പള്ളിയിൽ കോൺക്രീറ്റ് സ്ലാബുകൾ ഗതാഗതതടസം സൃഷ്ടിക്കുന്നു
1549673
Tuesday, May 13, 2025 6:55 PM IST
പാരിപ്പള്ളി : പാരിപ്പള്ളി ജംഗ്ഷന് സമീപം സർവീസ് റോഡിലെ ഓടക്ക് മുകളിൽ അടുക്കി വച്ചിരിക്കുന്ന കോൺക്രിറ്റ് സ്ലാബുകൾ ഗതാഗത തടസം സൃഷ്ടിക്കുന്നു.
പൊതുവേ വീതി കുറഞ്ഞ സർവീസ് റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്ന് പോകാൻ കഴിയുകയുള്ളു.
ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും ഓടയുടെ മുകളിലെ സ്ലാബിലൂടെയാണ് യാത്ര ചെയ്യുന്നത്. ജംഗ്ഷന് സമീപം ഓടക്ക് മുകളിൽ സ്ലാബ് അടുക്കി വച്ചിരിക്കുന്നതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ ഗതാഗത തടസംനേരിടുന്നു.
ദേശീയ പാത നിർമാണ കമ്പനി അടിയന്തിരമായി ഈസ്ലാബുകൾ നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.