കിഴക്കേത്തെരുവ് സെന്റ് മേരീസിന് ഇരട്ട മധുരം
1549458
Saturday, May 10, 2025 6:24 AM IST
കൊട്ടാരക്കര : എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിന് ഇരട്ടിമധുരം. ഇരട്ടകളായ ആറുപേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത് .ഗ്രേസ് മറിയം സണ്ണി,
ക്രിസ് സണ്ണിതോമസ് ,ജാനിസ് തങ്കം തോമസ് ,ജൊഹാന മറിയം തോമസ് ,അധീന സാബു,അബീന സാബു എന്നിവരാണ് ഫുൾ എ പ്ലസ് നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത് .സ്കൂൾ മാനേജ്മെന്റും രക്ഷാകർതൃസമിതിയും ചേർന്ന് അഭിനന്ദിച്ചു .