എസ്എസ്എല്‍സി പരീക്ഷാഫലം: ജില്ലയില്‍ 99.41 ശതമാനം വിജയം
1549443
Saturday, May 10, 2025 6:13 AM IST
കൊല്ലം : എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.41 ശതമാനം വിജയം. 30062 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 29,886 പേര് ഉന്നത പഠനത്തിന് അര്‍ഹരായി.
ഇതില്‍ 15,255 ആണ്‍കുട്ടികളും 14,631 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ - 6101. ആണ്‍കുട്ടികൾ - 2255, പെണ്‍കുട്ടികൾ - 3846.
കൊട്ടാരക്കര, പുനലൂര്‍, കൊല്ലം വിദ്യാഭ്യാസ ജില്ലകളില്‍ യഥാക്രമം 99.5, 99.38, 99.39 എന്നിങ്ങനെയാണ് വിജയശതമാനം. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 7579 പേരില്‍ 7541 പേര് വിജയിച്ചു. 798 ആണ്‍കുട്ടികള്‍ക്കും 1208 പെണ്‍കുട്ടികള്‍ക്കും സമ്പൂര്‍ണ എ പ്ലസ് ലഭിച്ചു.
പുനലൂരില്‍ 6339 വിദ്യാര്‍ഥികളില്‍ പരീക്ഷ എഴുതിയതില്‍ 6300 പേര് വിജയിച്ചു. 447 ആണ്‍കുട്ടികളും 783 പെണ്‍കുട്ടികളും മുഴുവന്‍ എ പ്ലസ് നേടി.
കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 16144 വിദ്യാര്‍ഥികളില്‍ 16045 പേരും ജയിച്ചു. 1010 ആണ്‍കുട്ടികളും 1855 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി.