കൊല്ലം പരപ്പിൽ മണൽഖനനം അനുവദിക്കില്ല: ജെ.മേഴ്സിക്കുട്ടിയമ്മ
1549449
Saturday, May 10, 2025 6:13 AM IST
കൊല്ലം: വർക്കല മുതൽ, കൊല്ലം വഴി അമ്പലപ്പുഴ വരെ 85 കിലോമീറ്റർ ദൂരത്തിൽ 3300 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള കൊല്ലം പരപ്പിൽ നിന്നും മണൽ ഖനനം അനുവദിക്കില്ലെന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
കേരളാ യൂത്ത് ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയുടെ ജില്ലയിലെ സമാപന സമ്മേളനം കൊല്ലം പോർട്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജാഥാ ക്യാപ്റ്റൻ സിറിയക്ക് ചാഴികാടൻ, ബെന്നി കക്കാട്,അറക്കൽ ബാലകൃഷ്ണപിള്ള,അലക്സ് കോഴിമല , എ. ഇക്ബാൽ കുട്ടി, ശ്രീരാഗ് കൃഷ്ണൻ, ചവറ ഷാ ,ആദിക്കാട് മനോജ് , ജോസ് മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.