ആശ്രയയ്ക്ക് നൂറുമേനി വിജയം
1549445
Saturday, May 10, 2025 6:13 AM IST
കൊട്ടാരക്കര : ആശ്രയയിലെ കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം . കലയപുരം ആശ്രയ ശിശുഭവനിലെ ആര്യ അനിൽ, ആർ.മീര, എസ്. മാളവിക, വി.എസ്.വിസ്മയ എന്നിവരാണ് വിജയം കരസ്ഥമാക്കിയത് . എസ്വിവിഎച്ച്എസ്എസ് താമരക്കുടി, ഡിവിവിഎച്ച്എസ്എസ് മൈലം എന്നിവിടങ്ങളിലാണ് കുട്ടികൾ പഠിച്ചത് .
നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷനും നഴ്സിംഗും ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് വരെ പഠിക്കുന്ന നൂറിൽപ്പരം കുട്ടികളാണ് ആശ്രയയുടെ കൊട്ടാരക്കര കലയപുരം, അടൂർ പറന്തൽ ശാഖകളിലായി കഴിഞ്ഞുവരുന്നത്.
രണ്ടുപേർ സിവിൽ സർവീസ് കോച്ചിംഗും നടത്തിവരുന്നു.കുട്ടികളുടെ ആഗ്രഹവും അഭിരുചിയും കണക്കിലെടുത്ത് എല്ലാവർക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അറിയിച്ചു .