ആ​ര്യ​ങ്കാ​വ്: പ​രീ​ക്ഷ എ​ഴു​തി​യ 75 കു​ട്ടി​ക​ളെ വി​ജ​യ​തി​ല​കം അ​ണി​യി​ക്കു​വാ​നും 12 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കു​വാ​നും സ്കൂ​ളി​ന് സാ​ധി​ച്ചു. അ​ശ്വ​തി ഷാ​ജി, ദേ​വ​ന​ന്ദ ,ഗാ​യ​ത്രി , ഏ​യ്ഞ്ച​ൽ മ​രി​യ ജോ​സ​ഫ് , അ​ന്ന മ​രി​യ ഉ​മ്മ​ൻ, ആ​ഷ്ന ഫാ​ത്തി​മ, ജ​സ​ബെ​ൽ മ​രി​യ ജോ​സ​ഫ്, ലി​യോ​ണ ജോ​ഷി, മ​ഹി​ഷ വ​ർ​ധി​നി,മീ​ഖാ ജോ​സ​ഫ്, സി.​എ. ശി​വ​ന​ന്ദ​ൻ, എം.​വി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ച​ത്.

കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നും തു​ട​ർ​ന്ന് ബ​സി​ൽ യാ​ത്ര ചെ​യ്തും ക​ഷ്ട​ത​ക​ൾ താ​ണ്ടി​യെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്ന് പി​ടി​എ ആ​ശം​സി​ച്ചു. എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യ്ക്ക് കു​ട്ടി​ക​ളെ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി ആ​ദ്യം മു​ത​ൽ ത​ന്നെ സ്കൂ​ളി​ൽ രാ​വി​ലെ 8.30 മു​ത​ലും വൈ​കു​ന്നേ​രം 5.30 വ​രെ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു.

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലും ശാ​സ്ത്ര മേ​ള​യി​ലും കാ​യി​ക​മേ​ള​യി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്ന ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി എ​സ് എ​സ് എ​ൽ സി ​വി​ജ​യം. വി​ജ​യി​ക​ളാ​യ എ​ല്ലാ കു​ട്ടി​ക​ളെ​യും അ​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഫി​ലി​പ്പ് ത​യ്യി​ലും, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫും പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു​വും അ​ഭി​ന​ന്ദി​ച്ചു .