നൂറുശതമാനം വിജയം നേടി ചവറയിലെ സ്കൂളുകള്‍
1549456
Saturday, May 10, 2025 6:24 AM IST
ചവറ : എസ്എസ്എല്‍സി ഫലം പുറത്തുവന്നപ്പോള്‍ ചവറയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നൂറ് ശതമാനം മിന്നും വിജയം.പന്മന മനയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,പന്മന വടക്കുംതല പനയന്നാര്‍കാവ് എസ് വിപിഎംഎച്ച്എസ്,ശങ്കരമംഗലം ഗേള്‍സ് സ്കൂള്‍, നീണ്ടകര പുത്തന്‍ തുറ അരയ സേവാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍,അയ്യന് കോയിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് നൂറ് ശതമാനം വിജയം.
പന്മന വടക്കുംതല പനയന്നാര്‍കാവ് എസ് വിപിഎംഎച്ച്എസില് 275 പേര് പരീക്ഷയെഴുതിയതില്‍ 51പേര് എല്ലാ വിഷയത്തിനും എപ്ലസ് നേടി.പന്മന മനയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 200 പേര് പരീക്ഷയെഴുതിയതില്‍ 45പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.ശങ്കരമംഗലം ഗേള്‍സ് സ്കൂളില്‍ 29പേര് പരീക്ഷയെഴുതിയതില്‍ ഏഴ് പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 141പേര് പരീക്ഷയെഴുതിയതില്‍ 51പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി.
തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 353പേര് പരീക്ഷയെഴുതിയതില്‍ 99പേര് എ പ്ലസ് നേടി.നീണ്ടകര പുത്തന്‍ തുറ അരയ സേവാ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 28പേര് പരീക്ഷയെഴുതിയതില്‍ ആറ് പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 291പേര് പരീക്ഷയെഴുതിയതില്‍ 63പേര് എല്ലാ വിഷയത്തിനും എപ്ലസ് നേടി.