അധ്യാപക പരിശീലനത്തിന് തുടക്കമായി
1549669
Tuesday, May 13, 2025 6:55 PM IST
കൊട്ടാരക്കര : പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കരയിൽ നടന്നു.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകരാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്.
കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര വിഭാഗം പരിശീലനം ഭീകരത അവസാനിക്കട്ടെ മാനവികതയിലൂടെ സമാധാനം പുലരട്ടെ എന്ന സന്ദേശമുയർത്തിക്കൊണ്ട് വെള്ളരി പ്രാവിനെ വാനിലേക്ക് പറത്തി സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്റ്റ് കോർഡിനേറ്റർ ജി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമൃത അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഷീജ ,ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബി.ടി.ഷൈജിത് , പ്രഥമ അധ്യാപകൻ ബി.ശശിധരൻ പിള്ള, മഞ്ജു, ബി.പ്രദീപ്, ബിനുരാജ് ,ജെ.ഹരിശ്രീ,സുഗന്ധി എന്നിവർ പ്രസംഗിച്ചു.