അടൂർ പ്രകാശ് എംപി സി.വി.പദ്മരാജനെ സന്ദർശിച്ചു
1549450
Saturday, May 10, 2025 6:13 AM IST
കൊല്ലം: നിയുക്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മുൻ കെപിസിസി പ്രസിഡന്റ് സി.വി.പദ്മരാജനെ വസതിയിലെത്തി സന്ദർശിച്ചു. തിങ്കളാഴ്ച യുഡിഎഫ് കൺവീനറായി ചാർജ് എടുക്കുന്നതിനു മുൻപ് അനുഗ്രഹം തേടിയെത്തിയതാണ് അദ്ദേഹം.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.