അഞ്ചലില്‍ രണ്ടര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
1493499
Wednesday, January 8, 2025 6:27 AM IST
അഞ്ചല്‍: അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ ചിതറ സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ചിതറ മാങ്കോട് സ്വദേശി ഷാജഹാ (48) നെയാണ് കരുകോണ്‍ ഇരുവേലിക്കല്‍ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ പട്രോളിംഗ് നടത്തുന്പോൾ ഇരുവേലിക്കല്‍ ഭാഗത്ത് സംശയകരമായി കണ്ടെത്തിയ ഇരുചക്രവാഹനം പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ ഇരുന്ന ഷാജഹാന്റെ ബാഗിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന പാങ്ങലുകാട് സ്വദേശി രക്ഷപ്പെട്ടു. ഷാജഹാനെ റിമാൻഡ് ചെയ്തു. രണ്ടു സ്ത്രീകളെ നേരത്തേ പിടികൂടിയിരുന്നു.