എംടിയെ അനുസ്മരിച്ചു
1493500
Wednesday, January 8, 2025 6:27 AM IST
ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി എം.ടി. അനുസ്മരണം നടത്തി. ലൈബ്രറി ഹാളിൽ പഞ്ചായത്ത്തല ലൈബ്രറി നേതൃസമിതി കൺവീനർ കെ. മുരളീധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ അധ്യക്ഷനായിരുന്നു. വിമല സെൻട്രൽ സ്കൂൾ അധ്യാപിക പ്രിയങ്ക അനുസ്മരണ പ്രഭാഷണം നടത്തി. രമ്യ, സൗമ്യ എന്നിവർ പ്രസംഗിച്ചു.