നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിൽ പാദു കാവൽ തിരുനാളിന് കൊടിയേറി
1493874
Thursday, January 9, 2025 6:36 AM IST
കുണ്ടറ: നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിൽ പാദു കാവൽ തിരുനാളിന് ഇടവക വികാരിഫാ. വിമൽകുമാർ കൊടിയേറ്റി. തിരുനാൾ സമാരംഭ ദിവ്യബലിക്ക് മോൺ ബൈജു ജൂലിയൻ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാൾ ദിനങ്ങളിൽ ദിവ്യകാരുണ്യ ആരാധന, ജപമാല,സ്നേഹവിരുന്ന് ദിവ്യകാരുണ്യ അനുഭവ ധ്യാനം എന്നിവ നടക്കും.നാളെ ഉച്ചയ്ക്ക് 12ന് ഇടവക ദിനാചരണം. 11ന് വൈകുന്നേരം അഞ്ചിന് വേസ്പര. തുടർന്ന് ആഘോഷകരമായതിരുനാൾ പ്രദക്ഷിണം.
12 ന് രാ വിലെ പത്തിന് തിരുനാൾ സമാപന ദിവ്യബലി.കൊല്ലം ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽഫാ. സില്‍വി ആന്റണി മുഖ്യ കാർമികത്വം വഹിക്കും.
13ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന കൃതജ്ഞത ദിവ്യബലിക്ക് ഇടവക വികാരി ഫാ.വിമൽകുമാർ മുഖ്യകാർമികത്വം വഹിക്കും.