ദേശീയ യുവജന ദിനം: പ്രസംഗ മത്സരം 10 ന്
1493871
Thursday, January 9, 2025 6:33 AM IST
കൊല്ലം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് എസ്എന്‍ വനിത കോളജില്‍ 10 ന് രാവിലെ 10 മുതല്‍ പ്രസംഗ മത്സരം നടത്തും. കോളജ് തലങ്ങളില്‍ വിജയികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാതല പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത.
വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് 25ന് നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.
യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യം, വോട്ടവകാശം, തെരഞ്ഞെടുപ്പ് പങ്കാളിത്തം എന്നിവയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനാധിപത്യത്തെയും ഉത്തരവാദിത്തമുള്ള പൗരത്വത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗാണ് കോളജ് വിദ്യാര്‍ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നത്.