ശക്തികുളങ്ങര ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഉത്സവം 10 മുതൽ
1493868
Thursday, January 9, 2025 6:33 AM IST
കൊല്ലം: ശക്തികുളങ്ങര ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ഉത്സവം 10 ന് തുടങ്ങി 19 ന് സമാപിക്കും. 10 ന് രാവിലെ 8.30 ന് കൊടിയേറും. വൈകുന്നേരം നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് അങ്കി എഴുന്നള്ളത്ത്, തുടർന്ന് മേജർ സെറ്റ് കഥകളി.
16ന് വൈകുന്നേരം കാഴ്ച ശീവേലി എഴുന്നള്ളത്ത്, 17ന് രാവിലെ 12 ന് ഉത്സവ ബലി സദ്യ. 18ന് വൈകുന്നേരം കരക്കാരുടെ നേതൃത്വത്തിൽ നെടും കുതിരകൾ വെള്ളപ്പുറം നാഷണൽ ഹൈവേ വഴി ശക്തികുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി എട്ടിന് പള്ളിവേട്ട. 19 ന് വൈകുന്നേരം നാലിന് ആറാട്ട് എഴുന്നള്ളത്ത്.
നാലു കരക്കാർ അണിയിച്ചൊരുക്കുന്ന നെടും കുതിരകളും വിവിധ ദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന തലയെടുപ്പുള്ള അമ്പതിൽപരം ഗജവീരന്മാരും അമ്പതിൽപരം ഫ്ലോട്ടുകളും വാദ്യമേളങ്ങളും വിവിധ നാടൻ കലാരൂപങ്ങളും അണിനിരക്കുന്ന ആറാട്ട് ഘോഷയാത്ര ആരംഭിക്കും. രാത്രി 7 30 ന് ശക്തികുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഒന്പതിന് വള്ളിക്കീഴ് ക്ഷേത്രത്തിൽ എത്തി ചേരും.
10 ന് ആറാട്ടിനുശേഷം തെന്നിന്ത്യൻ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്പെഷൽ നാദസ്വര കച്ചേരി. 11 ന് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും.വള്ളിക്കീഴ് ക്ഷേത്രത്തിലെത്തിലെ നിറപറകൾ സ്വീകരിക്കും. പുലർച്ചെ ഒന്നോടെ ആൽത്തറമൂട് വഴി ക്ഷേത്രസന്നിധിയിൽ എത്തും.