പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കു​രി​യാ​ട്ടു​മ​ല​യി​ലെ 25 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി പ​ട്ട​യം ല​ഭി​ച്ചു. 'ക​രു​ത​ലും കൈ​ത്താ​ങ്ങും' പ​ത്ത​നാ​പു​രം താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലാ​ണ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ പ​ട്ട​യം കൈ​മാ​റി​യ​ത്.

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന 'മോ​ഡ​ല്‍ കോ​ള​നി'​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച കു​രി​യാ​ട്ടു​മ​ല​യി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍​ക്ക് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ഴി വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു.

2024 മെ​യ് 10ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ഭൂ​മി സ​ര്‍​വേ ചെ​യ്ത് പ്ലോ​ട്ടു​ക​ളാ​യി വി​ഭ​ജി​ച്ച് പ​ട്ട​യം ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച​വ​ര്‍​ക്കാ​ണ് പ​ട്ട​യം കൈ​മാ​റി​യ​ത്.