അലയമണ്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
1493493
Wednesday, January 8, 2025 6:21 AM IST
അഞ്ചല്‍: നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരളമൊട്ടാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് അലയമണ്‍ പഞ്ചായത്തില്‍ തുടക്കമായി.
കണ്ണംകോട് എംടി യുപി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീയുടെ അധ്യക്ഷതയില്‍ മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതിക്ക് തുടക്കം കുറിച്ചു. കേര കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും പദ്ധതിയിലൂടെ നല്‍കുമെന്നും നാളികേര ഉല്പാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദും, തെങ്ങിന് തൈകളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം സി.അംബികാകുമാരിയും, വളം വിതരണം സ്ഥിരം സമിതി അധ്യക്ഷ ഗീതാകുമാരിയും നിര്‍വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനി ദാനിയേല്‍, പഞ്ചായത്ത് അംഗങ്ങളായ ബിനു സി. ചാക്കോ, അസീന മനാഫ്, അമ്പിളി, ബിന്ദുലേഖ, ശോഭന, കര്‍ഷക സമിതി സെക്രട്ടറി പി. ദിലീപ്, കൃഷി ഓഫീസര്‍ അഞ്ജന ജെ. മധു, കണ്ണംകോട് സ്കൂള്‍ പ്രഥമാധ്യാപിക ശാലിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.