അഞ്ചലില്‍ കവര്‍ച്ച: 250 കിലോയിലധികം റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു
1493873
Thursday, January 9, 2025 6:33 AM IST
അഞ്ചല്‍: അഞ്ചല്‍ കോമളത്ത് ഷീറ്റ് പുര കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 250 കിലോയിലധികം വരുന്ന റബര്‍ ഷീറ്റുകളാണ് മോഷ്ടിച്ചത്. കോമളം മനു ഭവനില്‍ എം.എസ്. അനു സ്ലോട്ടറിനെടുത്ത ഒരേക്കര്‍ റബര്‍ പുരയിടത്തിനുള്ളിലെ ഷീറ്റ് പുര കുത്തിത്തുറന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന ഷീറ്റുകള്‍ മോഷ്ടിച്ചത്.
രാവിലെ റബര്‍ പാല് ശേഖരിച്ച് സൂക്ഷിക്കുന്നതിനായി ഷീറ്റ് പുരയില്‍ എത്തിയപ്പോഴാണ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയെ പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്. അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ഇടങ്ങളിലാണ് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ കവര്‍ച്ച നടന്നത്. പോലീസിന് പുറമെ റൂറല്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ധർ അടക്കം എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.