കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യു​ഷ് ആ​ശു​പ​ത്രി കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും.
കൊ​ട്ടാ​ര​ക്ക​ര താ​മ​ര​ശേ​രി ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​വും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​കും.

നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ സം​സ്ഥാ​ന മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ജി​ത് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​യു​ഷ് മി​ഷ​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​കീ​മി​ൽ ല​ഭി​ച്ച 10.5 കോ​ടി ചെ​ല​വി​ട്ടാ​ണ് കൊ​ട്ടാ​ര​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യെ 30 കി​ട​ക്ക​ക​ളു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യു​ഷ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​ത്. 2012 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ആ​ശു​പ​ത്രി സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്.

ആ​യു​ര്‍​വേ​ദം, സി​ദ്ധ, യോ​ഗ, യു​നാ​നി, നാ​ച്യു​റോ​പ്പ​തി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഇ​ഷ്ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ആ​യു​ഷ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ക.

പ​രി​പാ​ടി​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്‍. ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​അ​ഭി​ലാ​ഷ്, എ​സ്. ര​ഞ്ജി​ത്ത്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ​സ്. പ്രി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.