കൊട്ടാരക്കര മാർത്തോമ കൺവൻഷൻ: പന്തൽ കാൽനാട്ട് കർമം നിർവഹിച്ചു
1493867
Thursday, January 9, 2025 6:33 AM IST
കൊട്ടാരക്കര: മലങ്കര മാർത്തോമ്മ സുറിയാനി സഭ 67-ാമത് കൊട്ടാരക്കര - പുനലൂർ ഭദ്രാസന കൺവൻഷൻ പന്തലിന്റെ കാൽനാട്ട് കർമം ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിച്ചു.
വികാരി ജനറാൾ റവ. കെ.വൈ. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ, റവ. ഷിബു സാമുവൽ, റവ. ജോജി. കെ. മാത്യു, ജോർജ് പണിക്കർ, അലക്സ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, അസംബ്ലി, മണ്ഡലാംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഭദ്രാസന കൺവൻഷൻ 26 മുതൽ ഫെബ്രുവരി രണ്ടുവരെ കൊട്ടാരക്കര ജൂബിലീ മന്ദിരം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ റവ. അലക്സ്. പി. ജോൺ, കൺവീനർ രഞ്ജി തോമസ്, സനഹ് വർഗീസ് എന്നിവർ അറിയിച്ചു.