കൊല്ലം -തേനി ദേശീയപാത : മുട്ടം വഴി ബൈപ്പാസ് യാഥാർഥ്യമാക്കണം: വികസന സമിതി
1481154
Friday, November 22, 2024 6:56 AM IST
കുണ്ടറ: കൊല്ലം - തേനി ദേശീയപാത ബൈപാസ് അലൈൻമെന്റ് മുട്ടം വഴി യാഥാർഥ്യമാക്കണമെന്ന് മുട്ടം - കൊച്ചുപ്ലാംമൂട് വികസന സമിതി ആവശ്യപ്പെട്ടു.
ഏറ്റവും ചെലവ് കുറഞ്ഞതും ദൂരം കുറവുള്ളതുമാണ് മുട്ടം വഴിയുളള ബൈപ്പാസ് എന്ന് സമരസമിതി അവകാശപ്പെട്ടു. നിർദിഷ്ട ബൈപാസിനായി മുട്ടം മുതൽ കൊച്ചുപ്ലാമൂട് ജംഗ്ഷൻ വരെ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന 50 പേരിൽ 40 ലധികം പേരും പദ്ധതിക്ക് പൂർണമായി അനുകൂലമാണെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
മുട്ടം നിവാസികളുടെ ചിരകാല സ്വപ്നമായ പടപ്പക്കര - മുട്ടം പാലം യാഥാർഥ്യമാക്കണമെന്നും മുട്ടം കൊച്ചു പ്ലാമൂട് വികസന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ വികസന സമിതി ചെയർമാൻ ബിനു രാജ് അധ്യക്ഷത വഹിച്ചു. കൺവീനർ സി. ബിജു, അരുൺ കല്ലട, ഷൈനി മുട്ടം എന്നിവർ പ്രസംഗിച്ചു.